Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dignitaries Will Vote

Kottayam

സ്ഥാ​നാ​ര്‍​ഥി​കളും​ പ്ര​മു​ഖ​രും രാ​വി​ലെ​ വോ​ട്ട് ചെയ്യും

കോ​ട്ട​യം: ജി​ല്ല​യി​ല്‍ പ്ര​മു​ഖ​ര്‍ രാ​വി​ലെ​ത​ന്നെ ബൂ​ത്തു​ക​ളി​ല്‍ എ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. ക​ടു​ത്ത ചൂ​ട് അ​നു​ഭ​വ​പ്പെ​ടു​ന്ന​തി​നാ​ല്‍ രാ​വി​ലെ​ത​ന്നെ പോ​ളിം​ഗ് ശ​ത​മാ​നം വ​ര്‍​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. വെ​യി​ല്‍ ഉ​റ​യ്ക്കു​ന്ന സ​മ​യ​മാ​കു​മ്പോ​ഴേ​ക്കും പോ​ളിം​ഗ് ശ​ത​മാ​നം കു​റ​ഞ്ഞേ​ക്കും. പി​ന്നീ​ട് വൈ​കു​ന്നേ​ര​ത്തോ​ടെ പോ​ളിം​ഗ് വീ​ണ്ടും വ​ര്‍​ധി​ക്കാ​നാ​ണു സാ​ധ്യ​ത.

ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, ആ​ര്‍​ച്ച്ബി​ഷ​പ് എ​മി​രി​റ്റ​സ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം എ​ന്നി​വ​ര്‍ അ​സം​പ്ഷ​ന്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലെ ബൂ​ത്തി​ല്‍ രാ​വി​ലെ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും. കോ​ട്ട​യം ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് സെ​ന്‍റ് ആ​ന്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് സെ​ന്‍റ് തോ​മ​സ് ബി​എ​ഡ് കോ​ള​ജി​ലെ ബൂ​ത്തി​ലും കാ​ഞ്ഞി​ര​പ്പ​ള്ളി ബി​ഷ​പ് മാ​ര്‍ ജോ​സ് പു​ളി​ക്ക​ലും ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലും കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് മേ​രീ​സ് ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ലെ 29-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ട് ചെ​യ്യും. മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്‌​സ് സ​ഭാ​ധ്യ​ക്ഷ​ന്‍ ബ​സേ​ലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്കാ ബാ​വാ കോ​ട്ട​യം നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ 73-ാം ബൂ​ത്താ​യ മു​ട്ട​മ്പ​ലം മു​നി​സി​പ്പ​ല്‍ ലൈ​ബ്ര​റി​യി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

വി​ജ​യ​പു​രം ബി​ഷ​പ് ഡോ. ​സെ​ബാ​സ്റ്റ്യ​ന്‍ തെ​ക്ക​ത്തെ​ച്ചേ​രി​ല്‍, സ​ഹാ​യ മെ​ത്രാ​ന്‍ ബി​ഷ​പ് ഡോ. ​ജ​സ്റ്റി​ന്‍ മ​ഠ​ത്തി​ല്‍​ക​ണ്ട​ത്തി​ല്‍ എ​ന്നി​വ​ര്‍ എം.​ടി. സെ​മി​നാ​രി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍​നാ​യ​ര്‍ വാ​ഴ​പ്പ​ള​ളി സെ​ന്‍റ് തെ​രേ​സാ​സ് സ്‌​കൂ​ളി​ലെ ബൂ​ത്തി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും. ച​ല​ച്ചി​ത്ര താ​രം മി​യ പാ​ലാ ക​ണ്ണാ​ടി​യു​റു​മ്പ് യു​പി സ്‌​കൂ​ളി​ലും ഗാ​യി​ക വൈ​ക്കം വി​ജ​യ​ല​ക്ഷ്മി ഉ​ദ​യ​നാ​പു​രം വ​ട​ക്കേ​മു​റി വി​ല്ലേ​ജ് ഓ​ഫീ​സി​ലെ 79-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും സി.​കെ. ആ​ശ എം​എ​ല്‍​എ വെ​ച്ചൂ​ര്‍ ദേ​വി​വി​ലാ​സം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ 166-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും ബി​ജെ​പി ഈ​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജി. ​ലി​ജി​ന്‍ ലാ​ല്‍ കു​റി​ച്ചി​ത്താ​നം കെ.​ആ​ര്‍. നാ​രാ​യ​ണ​ൻ സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

ച​ങ്ങ​നാ​ശേ​രി

ച​ങ്ങ​നാ​ശേ​രി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി​നു ജോ​ബ് പാ​യി​പ്പാ​ട് ഗ​വ. യു​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​ബ് മൈ​ക്കി​ള്‍ മ​ല​കു​ന്നം ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ബി.​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍ തൃ​ക്കൊ​ടി​ത്താ​നം വി​ബി​യു​പി സ്‌​കൂ​ളി​ലെ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ല്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തും.

കാ​ഞ്ഞി​ര​പ്പ​ള്ളി

കാ​ഞ്ഞി​ര​പ്പ​ള്ളി നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി റോ​ണി കെ. ​ബേ​ബി ആ​ന​ക്ക​ല്ല് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ 23-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​എ​ന്‍. ജ​യ​രാ​ജ് ച​മ്പ​ക്ക​ര ശാ​ര​ദാ വി​ദ്യാ​മ​ന്ദി​രം സ്‌​കൂ​ളി​ലെ 109-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യും കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ജോ​ര്‍​ജ് കു​ര്യ​ന്‍ കാ​ണ​ക്കാ​രി ഗ​വ. വി​എ​ച്ച്എ​സ് സ്‌​കൂ​ളി​ലെ 172 -ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ടു ചെ​യ്യും.

പൂ​ഞ്ഞാ​ര്‍

പൂ​ഞ്ഞാ​ര്‍ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍ പ്ലാ​ശ​നാ​ല്‍ സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് 83-ാം ന​മ്പ​ര്‍ ബൂ​ത്തി​ല്‍ വോ​ട്ട് ചെ​യ്യും. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ കൂ​വ​പ്പ​ള്ളി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി.​സി. ജോ​ര്‍​ജ് ഈ​രാ​റ്റു​പേ​ട്ട ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ ബൂ​ത്തി​ലും വോ​ട്ട് ചെ​യ്യും.

കോ​ട്ട​യം

കോ​ട്ട​യം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ടൗ​ണ്‍ ഗ​വ. യു​പി സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​അ​നി​ല്‍​കു​മാ​ർ തി​രു​വാ​ര്‍​പ്പ് ഗ​വ. യു​പി സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി പി. ​അ​നി​ല്‍​കു​മാ​ര്‍ വെ​ള്ളു​ത്തു​രു​ത്തി ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

പാ​ലാ

പാ​ലാ​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മാ​ണി സി. ​കാ​പ്പ​ന്‍ കാ​നാ​ട്ടു​പാ​റ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ജോ​സ് കെ. ​മാ​ണി സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ഷോ​ണ്‍ ജോ​ര്‍​ജ് പു​ലി​യ​ന്നൂ​ര്‍ ആ​ശ്ര​മം സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

പു​തു​പ്പ​ള്ളി

പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ പു​തു​പ്പ​ള്ളി ജോ​ര്‍​ജി​യ​ന്‍ പ​ബ്ലി​ക് സ്‌​കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ.​എം. രാ​ധാ​കൃ​ഷ്ണ​ന്‍ പാ​മ്പാ​ടി ഓ​ര്‍​വ​യ​ല്‍ ഗ്രാ​മ​സേ​വി​നി വാ​യ​ന​ശാ​ല​യി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ര​വീ​ന്ദ്ര​നാ​ഥ് വാ​ക​ത്താ​നം വാ​ക​ത്താ​നം നാ​ലു​ന്നാ​ക്ക​ല്‍ സെ​ന്‍റ് ഏ​ലി​യാ​സ് യു​പി സ്‌​കൂ​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ക​ടു​ത്തു​രു​ത്തി

ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി മോ​ന്‍​സ് ജോ​സ​ഫ് പൂ​ഴി​ക്കോ​ല്‍ സെ​ന്‍റ് മ​ര്‍​ത്താ​സ് യു​പി സ്കൂ​ളി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​മ​ല ജി​മ്മി പാ​ലാ പ്ര​വി​ത്താ​നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ല്‍​പി സ്കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സു​രേ​ഷ് ഇ​ട്ടി​ക്കു​ന്നേ​ല്‍ അ​ന്തീ​നാ​ട് വെ​സ്റ്റ് 144-ാം ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും.

ഏ​റ്റു​മാ​നൂ​ര്‍

ഏ​റ്റു​മാ​നൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി നാ​ട്ട​കം സു​രേ​ഷ് കോ​ട്ട​യം മ​റി​യ​പ്പ​ള്ളി ഗ​വ. സ്‌​കൂ​ളി​ല്‍ 121-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വി.​എ​ന്‍. വാ​സ​വ​ന്‍ പു​തു​പ്പ​ള്ളി മ​ണ്ഡ​ല​ത്തി​ലെ പാ​മ്പാ​ടി എം​ജി​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി ആ​തി​ര ഡി. ​നാ​യ​ര്‍ ക​റ്റോ​ട് ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​ലെ 60-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തും. മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ആ​തി​ര ഡി. ​നാ​യ​ര്‍​ക്കു മാ​ത്ര​മാ​ണ് ഏ​റ്റു​മാ​നൂ​രി​ല്‍ വോ​ട്ടു​ള്ള​ത്.

വൈ​ക്കം

വൈ​ക്ക​ത്തെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി കെ. ​ബി​നി​മോ​ന്‍ വൈ​ക്കം വെ​ച്ചൂ​ര്‍ എ​ന്‍​എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലെ 146- ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി. ​പ്ര​ദീ​പ് വൈ​ക്കം ചാ​ല​പ്പ​റ​മ്പ് ടി​കെ​എം യു​പി സ്‌​കൂ​ളി​ലെ 89-ാം ന​മ്പ​ര്‍ ബൂ​ത്തി​ലും എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി കെ. ​അ​ജി​ത്ത് വൈ​ക്കം ടൗ​ണ്‍ എ​ല്‍​പി സ്‌​കൂ​ളി​ലും വോ​ട്ട് ചെ​യ്യും.

Latest News

Corehub Up